NEWS
എം.ജി. എം ഖത്തറിന് പുതിയ നേതൃത്വം
26/01/2026 08:51 PM IST
nila

ദോഹ : പ്രവാസി വനിതാ സംഘടനയായ എം.ജി.എം ഖത്തറിന്റെ 2026- 27 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
സെനിയ നൗഷാദ് (പ്രസിഡണ്ട്),തൗഹീദ റഷീദ് (ജനറൽ സെക്രട്ടറി),ജാസ്മിൻ നൗഷാദ് (ട്രഷറർ) എന്നിവരാണ് മുഖ്യ ഭാരവാഹികൾ.വൈസ് പ്രസിഡണ്ടുമാരായി നജ്ല അബ്ദുള്ള,ഷംല നൗഫൽ,റഹീല ബിൻത് അബൂബക്കർ,സുമയ്യ റഹീം എന്നിവരും,സെക്രട്ടറിമാരായി അഫ്നിദ പുളിക്കൽ,ശാസിയ അഷ്റഫ്,അയ്നു നുഹ,സുആദ ഇസ്മയിൽ അഷ്റഫ് എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.
മദീന ഖലീഫയിലെ ഇസ്ലാഹി സെന്റർ ഓഡിറ്റോറിയത്തിൽ ചേർന്ന കൗൺസിൽ യോഗത്തിൽ ഇസ്ലാഹി സെന്റർ അഡ്വൈസറി ബോർഡ് കൺവീനർ ബഷീർ അൻവാരി,റഷീദലി വി പി എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. അബ്ദുൾ കരീം ആക്കോട് ഉദ്ബോധന പ്രഭാഷണം നടത്തി.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











